കാലവര്‍ഷ കാറ്റിനൊപ്പം ന്യൂനമര്‍ദ പാത്തിയും; സംസ്ഥാനത്ത് 14 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 07:34 AM  |  

Last Updated: 18th June 2022 07:34 AM  |   A+A-   |  

rain

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഒറ്റപ്പെട്ട മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ 21ാം തിയതി വരെ മത്സ്യബന്ധനത്തിന് 

കാലവർഷ കാറ്റിനൊപ്പം, വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയും സംസ്ഥാനത്ത് മഴ ശക്തമാവാൻ കാരണമായി. നേരത്തെ കേരളത്തിൽ ജൂൺ 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

അഞ്ചാം വാർഷികത്തിൽ റെക്കോ‍ർഡിട്ട് കൊച്ചി മെട്രോ; ഒരു ലക്ഷം കടന്ന് യാത്രക്കാർ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ