സ്വര്‍ണം എത്തിച്ചത് ആര്‍ക്കുവേണ്ടി എന്ന് അറിയാം, രഹസ്യമൊഴിയില്‍ വെളിപ്പെടുത്തും: സരിത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 03:42 PM  |  

Last Updated: 18th June 2022 03:42 PM  |   A+A-   |  

SARITHA

സരിത മാധ്യമങ്ങളോട്‌

 

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് സരിത എസ് നായര്‍. സ്വപ്നയുടെ കയ്യില്‍ തെളിവില്ല. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന് ജയിലില്‍വച്ച് സ്വപ്ന പറഞ്ഞുവെന്നും സരിത പറഞ്ഞു.

സ്വപ്‌ന മറച്ചുവെയ്ക്കുന്ന പല കാര്യങ്ങളും തനിക്ക് അറിയാമെന്നും സരിത പറഞ്ഞു. രഹസ്യമൊഴി നല്‍കിയ ശേഷം താന്‍ അതു പുറത്തുപറയും. 23നാണ് രഹസ്യമൊഴി നല്‍കുന്നത്. രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസാണ് ഇതിന്റെ സത്യാവസ്ഥ കണ്ടെത്തേണ്ടത്. എന്നിട്ട് ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാം.സ്വര്‍ണം ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്നും തനിക്ക് അറിയാമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി എന്ന് പറയുന്ന ആള്‍ ഇതില്‍ ഇല്ലായെന്നും അനാവശ്യമായി അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും സ്വപ്‌ന ജയിലില്‍ വച്ചു പറഞ്ഞതായി സരിത പറഞ്ഞു.  അതുകൊണ്ട് ജാമ്യം ലഭിക്കുന്നില്ലെന്ന പരിഭവവും സ്വപ്‌ന പങ്കുവെച്ചു. വിവാദങ്ങള്‍ക്കും ഗൂഡാലോചനകള്‍ക്കും പിന്നില്‍ പി സി ജോര്‍ജും ക്രൈം നന്ദകുമാറും എച്ച്ആര്‍ഡിഎസിലെ അജി കൃഷ്ണനുമാണെന്നും സരിത ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സെക്രട്ടേറിയറ്റിന് മുന്നില്‍ തെരുവുയുദ്ധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്, ജലപീരങ്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ