രാത്രിയും പകലും വീടുകളില്‍ മൂര്‍ഖന്‍ പാമ്പുകള്‍; ഭീതിയോടെ ഒരു നാട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 10:19 AM  |  

Last Updated: 21st June 2022 10:19 AM  |   A+A-   |  

COBRA caught

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവല്ലത്ത് വീടുകളിലും പരിസരത്തും പാമ്പ് ശല്യമേറിയതോടെ പരിഭ്രാന്തിയില്‍ നാട്ടുകാര്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇവിടങ്ങളിലെ വീട്ടുവളപ്പുകളില്‍നിന്ന് 13 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. 

മുന്‍ കൗണ്‍സിലര്‍ കൃഷ്ണവേണിയടക്കമുള്ളവരുടെ വീടുകളിലും സമീപ സ്ഥലങ്ങളിലും മൂര്‍ഖന്‍ പാമ്പുകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയും പകലും വീടുകളിലേക്ക് പാമ്പിന്‍ കുഞ്ഞുങ്ങള്‍ കയറിവരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

തിരുവല്ലത്തെ  ഓട്ടോ ഡ്രൈവറും സ്ഥലവാസിയുമായ ഷംനാഥാണ് പാമ്പുകളെ പിടികൂടിയത്. ഇവയെ പൂജപ്പുരയിലെ പഞ്ചകര്‍മ ആശുപത്രി അധികൃതര്‍ക്ക് കൈമാറിയതായി ഷംനാഥ് പറഞ്ഞു.

തിരുവല്ലത്ത് നേരത്തെയുണ്ടായിരുന്ന സബ് രജിസ്ട്രാര്‍ കെട്ടിടം പുനര്‍നിര്‍മിക്കുന്നതിനായി പൊളിച്ചുമാറ്റിയിരുന്നു. ഈ സ്ഥലമിപ്പോള്‍ ആള്‍സാന്നിധ്യമില്ലാതെ കാടുകയറിയ നിലയിലാണ്. ഇവിടത്തെ കാട് വെട്ടിത്തെളിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

രോ​ഗികളുടെ പൂർണ്ണ ഉത്തരവാദിത്വം ഡോക്ടർമാർക്ക്, ഓരോ വ്യക്തിയും പ്രധാനപ്പെട്ടത്: വീണാ ജോർജ് ​
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ