പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടേ പേരിടും; മന്ത്രിസഭാ തീരുമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd June 2022 02:07 PM  |  

Last Updated: 22nd June 2022 02:07 PM  |   A+A-   |  

KM_Mani_1

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടേ പേര് നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 

നേരത്തെ പാലാ ബൈപാസ് റോഡിനും സര്‍ക്കാര്‍ കെ എം മാണിയുടെ പേര് നല്‍കിയിരുന്നു. മാണിയുടെ സ്വപ്‌നപദ്ധതിയായിരുന്നു ബൈപാസ് റോഡ്. 1964 മുതല്‍ 2019 വരെ പാലാ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു കെ എം മാണി.  

പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടെ പേര് ഇട്ടതിനെ കേരള കോണ്‍ഗ്രസ് എം സ്വാഗതം ചെയ്തു. പാലായില്‍ ജനറല്‍ ആശുപത്രി അനുവദിപ്പിക്കുവാനും അതിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ കെ എം മാണിയുടെ സ്മരണയ്ക്ക് ഇത്തരമൊരു തീരുമാനമെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സര്‍ക്കാരിനും നന്ദിയെന്ന് കേരള കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കാം

'എന്റെയും മക്കളുടെയും മരണത്തിന് ഉത്തരവാദികള്‍ ഇവര്‍'; അപകടത്തിന് തൊട്ടുമുമ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ; ദുരൂഹത
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ