'എന്റെയും മക്കളുടെയും മരണത്തിന് ഉത്തരവാദികള്‍ ഇവര്‍'; അപകടത്തിന് തൊട്ടുമുമ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ; ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd June 2022 10:34 AM  |  

Last Updated: 22nd June 2022 10:34 AM  |   A+A-   |  

prakash

മരിച്ച പ്രകാശും ശിവദേവും

 

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ അച്ഛനും മകനു മരിച്ചത് ആത്മഹത്യയെന്ന് നിഗമനം. ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിപ്പിച്ചാണ് നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജന്‍, മകന്‍ ശിവദേവ് (12) എന്നിവര്‍ മരിച്ചത്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. 

അപകടത്തില്‍ തകര്‍ന്ന കാര്‍

രാത്രി പതിനൊന്നരയോടെയാണ് മാമം പെട്രോള്‍ പമ്പിന് സമീപം വെച്ച് അപകടമുണ്ടായത്. ഇതിന് മുമ്പ് രാത്രി 10.59 ഓടെയാണ് പ്രകാശ് ആത്മഹത്യ ചെയ്യുന്നത് സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. അഞ്ചുപേരുടെ ചിത്രം സഹിതമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പെട്രോള്‍ നിറയ്ക്കുന്നതിന് പോയ പെട്രോള്‍ ടാങ്കറിലേക്കാണ് കാര്‍ ഇടിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ നാട്ടുകാര്‍ ഇരുവരെയും ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

ഈ വാർത്ത കൂടി വായിക്കാം

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ