സ്വപ്‌നയുടെ രഹസ്യമൊഴി നല്‍കില്ല; ഇഡിയുടെ അപേക്ഷ കോടതി തള്ളി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2022 05:40 PM  |  

Last Updated: 23rd June 2022 05:40 PM  |   A+A-   |  

swapna

സ്വപ്‌ന, ഫയൽ ചിത്രം

 

കൊച്ചി: ഡോളര്‍ കടത്തുക്കേസില്‍ സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷ കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് അപേക്ഷ തള്ളിയത്.

ഡോളര്‍ കടത്തുകേസില്‍ അന്വേഷണം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ സ്വപ്‌നയുടെ രഹസ്യമൊഴി ഇഡിക്ക് നല്‍കാന്‍ സാധിക്കില്ലെന്നാണ് കോടതി ഉത്തരവിട്ടത്. രാവിലെ വാദം നടന്നപ്പോള്‍ ഇക്കാര്യം കസ്റ്റംസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. രഹസ്യമൊഴി നല്‍കുന്നതിനെ അന്വേഷണ ഏജന്‍സിയായ കസ്റ്റംസ് എതിര്‍ക്കുകയും ചെയ്തു.

 രഹസ്യമൊഴി നല്‍കുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവാണ് കസ്റ്റംസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അന്വേഷണം പൂര്‍ത്തിയാവാത്ത കേസുകളില്‍ രഹസ്യമൊഴി മറ്റൊരു അന്വേഷണ ഏജന്‍സിക്ക് നല്‍കരുതെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നതെന്ന് കസ്റ്റംസ് വാദിച്ചു. ഇത് കണക്കിലെടുത്താണ് പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് യുവാവിന്റെ മരണം; അന്വേഷണം; നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ