കരുനാഗപ്പള്ളിയില്‍ വീടിന് സമീപം നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2022 10:13 AM  |  

Last Updated: 24th June 2022 12:05 PM  |   A+A-   |  

new born found

പ്രതീകാത്മക ചിത്രം

 

കൊല്ലം:  കരുനാഗപ്പള്ളിയില്‍ ഒരുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തറയില്‍മുക്കിന് സമീപം വീടിനോട് ചേര്‍ന്നാണ് നവജാതശിശുവിനെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുഞ്ഞ് കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. വീടിന് സമീപത്ത് നിന്ന് കരച്ചില്‍ കേട്ട് പോയി നോക്കിയപ്പോഴാണ് ശൗച്യാലയത്തിന് സമീപത്തെ പുല്ലില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടമ്മ കുഞ്ഞിനെ എടുക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് അറിവായിട്ടില്ല. കരുനാഗപ്പള്ളി സിഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധന നടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'കുഞ്ഞുങ്ങള്‍ അമ്മമാരുടെ കൂടെയല്ലാതെ ആരുടെ കൂടെ പോകണം'; കുട്ടികളെ സമരത്തില്‍ പരിചയാക്കിയെന്ന കേസ് റദ്ദാക്കി ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ