ദുബൈ യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല; സ്വപ്‌ന സുരേഷിനെ തള്ളി മുഖ്യമന്ത്രി, നിയമസഭയില്‍ രേഖാമൂലം മറുപടി

മുഖ്യമന്ത്രിയുടെ ദുബൈ യാത്രയില്‍ ബാഗേജ് മറന്നെന്നും ശിവശങ്കര്‍ ഇടപെട്ട് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ യുഎഇയില്‍ എത്തിച്ചെന്നും ഇതില്‍ കറന്‍സിയായിരുന്നു എന്നായിരുന്നു സ്വപ്‌നയുടെ ആരോപണം
പിണറായി വിജയൻ നിയമസഭയിൽ/ ഫയൽ
പിണറായി വിജയൻ നിയമസഭയിൽ/ ഫയൽ


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ നിയമസഭയില്‍ നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബൈ യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ രേഖാമൂലം മറുപടി നല്‍കി. 

മുഖ്യമന്ത്രിയുടെ ദുബൈ യാത്രയില്‍ ബാഗേജ് മറന്നെന്നും ശിവശങ്കര്‍ ഇടപെട്ട് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ യുഎഇയില്‍ എത്തിച്ചെന്നും ഇതില്‍ കറന്‍സിയായിരുന്നു എന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. 

ഇതേക്കുറിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കിയത്. 2016ല്‍ ദുബൈ യാത്രക്കിടെ ബാഗ് മറന്നുപോയോ, ഇത് യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ കൈവശം യുഎഇയില്‍ എത്തിച്ചോ എന്നായിരുന്നു ചോദ്യം. അങ്ങനെയൊരു ബാഗ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി. 

പ്രസ്തുത ബാഗേജില്‍ കറന്‍സി കടത്തിയെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പൈടുത്തതല്‍ വസ്തുതാപരമാണോ എന്നും പ്രതിപക്ഷം ചോദിച്ചു. എന്നാല്‍ ആ ചോദ്യം ഉദിക്കുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com