എന്തു കുഴല്‍നാടന്‍?, എവിടെനിന്ന് എന്തെങ്കിലും കേട്ട് വന്ന പറയുന്ന നിലവാരമില്ലാത്തയാള്‍; ഇപി ജയരാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 02:33 PM  |  

Last Updated: 30th June 2022 02:38 PM  |   A+A-   |  

jayarajan

ഇ പി ജയരാജൻ/ ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ നിലവാരമില്ലാത്തയാളെന്ന് എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ഇപി ജയരാജന്‍. സ്വപ്‌ന സുരേഷ് ഉയര്‍ത്തിയ സ്വര്‍ണക്കടത്ത് ആരോപണം നിലവാരമില്ലാത്തത.് ഇതിന് പിന്നാലെ നടക്കലല്ല ശരിയായ രാഷ്്്ട്രീയമെന്നും ഇപി ജയരാജന്‍ പറഞ്ഞു

ഒരു സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി 20 തവണ സ്വര്‍ണം കടത്തിയെന്ന് പറഞ്ഞ് ഒരു സ്ത്രീ ആര്‍എസ്എസ് ക്യാമ്പില്‍ നിന്ന് പുറത്തുവരുമ്പോള്‍ അവരേ പൂമാലയിട്ട് സ്വീകരിക്കുകയല്ലേ യുഡിഎഫ് ചെയ്യുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയും. സ്വപ്‌ന സുരേഷ് പറയുന്നത് കേട്ട് ഭരിക്കാനാണോ സര്‍ക്കാര്‍ ഇവിടെ നില്‍ക്കുന്നത്. അവര്‍ എത്ര നിലവാരമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. അരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അതിന്റെ പുറകെ നടക്കലല്ല ശരിയായി രാഷ്ട്രീയം ജയരാജന്‍ പറഞ്ഞു.

എന്തുകുഴല്‍നാടന്‍, എവിടെനിന്ന് എന്തെങ്കിലും കേട്ട് വന്ന പറയുന്ന നിലവാരമില്ലാത്തയാള്‍. അയാള്‍ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് വാര്‍ത്തകള്‍ വന്നില്ലേ?. പ്രോട്ടോ കോള്‍ ലംഘിച്ചെങ്കില്‍ അതിന്റെ പേരില്‍ നടപടിയെടുക്കുണം. സ്വപ്‌ന ക്ലിഫ് ഹൗസില്‍ എത്തിയെന്നത് ആരെങ്കിലും നിഷേധിച്ചിട്ടുണ്ടോ അത് ആണോ ഇവിടുത്തെ പ്രശ്‌നമെന്നും ജയരാജന്‍ ചോദിച്ചു. ബ്രൂവറി കേസില്‍ രമേശ് ചെന്നിത്തലയുടെ സാക്ഷിയാകാന്‍ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കാം 

ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല:മന്ത്രി വി ശിവൻകുട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ