53 മലയാളി വിദ്യാര്‍ഥികള്‍ കൂടി യുക്രൈനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തി; ആകെ എത്തിയത് 184 പേര്‍

ഇതോടെ ഓപ്പറേഷൻ ഗംഗ വഴി രാജ്യത്തേക്ക് മടങ്ങിയെത്തിയ മലയാളി വിദ്യാർഥികളുടെ ആകെ എണ്ണം 184 ആയി
അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികളെ ഹംഗറിയില്‍ എത്തിക്കുന്ന ദൃശ്യം
അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികളെ ഹംഗറിയില്‍ എത്തിക്കുന്ന ദൃശ്യം


തിരുവനന്തപുരം: 53 മലയാളി വിദ്യാർഥികൾകൂടി യുക്രൈനിൽ നിന്ന് രാജ്യത്തേക്കു മടങ്ങി എത്തി. ഇതോടെ ഓപ്പറേഷൻ ഗംഗ വഴി രാജ്യത്തേക്ക് മടങ്ങിയെത്തിയ മലയാളി വിദ്യാർഥികളുടെ ആകെ എണ്ണം 184 ആയി. 

മാർച്ച് 1ന് ന്യൂഡൽഹി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് എത്തിയത്. ബുക്കാറസ്റ്റിൽനിന്നും ബുഡാപെസ്റ്റിൽനിന്നുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങളിലാണ് 47 മലയാളി വിദ്യാർഥികൾ ഇന്നലെ ഉച്ചയ്ക്കു ന്യൂഡൽഹിയിൽ എത്തിയത്. 11 പേരെ കണ്ണൂർ വിമാനത്താവളം വഴിയും 20 പേരെ കൊച്ചി വിമാനത്താവളം വഴിയും 16 പേരെ തിരുവനന്തപുരം വിമാനത്താവളം വഴിയും നാട്ടിലെത്തിച്ചു. 

വിമാന ടിക്കറ്റ് ലഭ്യതയനുസരിച്ചു ഡൽഹിയിൽ എത്തുന്ന വിദ്യാർഥികളെ കേരളത്തിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഫെബ്രുവരി 28 ന് വൈകിട്ട് ന്യൂഡൽഹിയിൽ എത്തിയ 36 വിദ്യാർഥികൾക്കു കേരള ഹൗസിൽ വിശ്രമമൊരുക്കിയശേഷം പിറ്റേന്ന് നാട്ടിലെത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com