ചില കാര്യങ്ങള്‍ തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ചെയ്യുന്നു; ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണമെന്ന് മുഖ്യമന്ത്രി

തിരുത്തല്‍ ഉണ്ടായില്ലെങ്കില്‍ കേരള വികസനകാര്യങ്ങളില്‍ ഉള്‍പ്പെടെ ബാധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറേ നാളുകളായി നമ്മള്‍ ഇതൊക്കെ ചെയ്യുന്നു. ചില കാര്യങ്ങള്‍ തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ചെയ്യുന്നു. തെറ്റുകള്‍ ഇനിയും തുടര്‍ന്നാല്‍ പല മേഖലകളെയും ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിൽ കേരള വികസന നയരേഖ അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് പരാമര്‍ശം. 

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ വേണമെന്ന് കുറെ നാളുകളായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തിരുത്തലുകള്‍ ഫലപ്രദമായി നടക്കുന്നില്ല. തിരുത്തല്‍ അനിവാര്യമാണ്. തിരുത്തല്‍ ഉണ്ടായില്ലെങ്കില്‍ കേരള വികസനകാര്യങ്ങളില്‍ ഉള്‍പ്പെടെ ബാധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

വികസനകാര്യത്തില്‍ വിദേശ മൂലധന നിക്ഷേപം സ്വീകരിക്കുന്നതും, ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ സ്വകാര്യപങ്കാളിത്തം കൂട്ടണമെന്നും വികസന നയരേഖ മുന്നോട്ടുവെക്കുന്നു. നയരേഖയിന്മേലുള്ള ചര്‍ച്ച നാളെ നടക്കും. 

സിപിഎം സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കും. വൈകീട്ട് ആറര വര്‍ച്ച ചര്‍ച്ച നടക്കും. തുടര്‍ന്ന് ചര്‍ച്ചയ്ക്ക് കോടിയേരി മറുപടി നല്‍കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com