ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; ഭര്‍ത്താവിന് മര്‍ദ്ദനം; മൂന്ന് പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2022 01:23 PM  |  

Last Updated: 04th March 2022 01:23 PM  |   A+A-   |  

attack against pregnant women 3 arrest

പ്രതീകാത്മക ചിത്രം

 


കോട്ടയം: പാലായില്‍ ഗര്‍ഭിണിയെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍  മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  പാലായ്ക്കു സമീപം ഞൊണ്ടിമാക്കല്‍ കവലയില്‍ ഇന്നലെ വൈകിട്ടാണ് ദമ്പതികള്‍ ആക്രമിക്കപ്പെട്ടത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരായ ദമ്പതികള്‍ ഞൊണ്ടിമാക്കല്‍ വാടക വീട്ടിലേക്കു പോകുമ്പോഴാണു സമീപത്തെ വര്‍ക്ഷോപ്പിലിരുന്നവര്‍ യുവതിയോടു അപമര്യാദമായി സംസാരിച്ചത്.

ഇതു ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദിക്കുകയും യുവതിയുടെ വയറ്റില്‍ ചവിട്ടുകയും ചെയ്തു. തുടര്‍ന്നു പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ അപകടകരമായ സ്ഥിതിയിലാണെന്നും കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തുന്നതിനു മുന്‍പു പ്രതികള്‍ കടന്നുകളഞ്ഞിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.