ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി; കേരളത്തിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2022 06:05 AM  |  

Last Updated: 05th March 2022 06:05 AM  |   A+A-   |  

rain IN KERALA

പ്രതീകാത്മക ചിത്രം

 


തിരുവനന്തപുരം:  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപകൊണ്ട തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി. ശക്തി പ്രാപിച്ച ന്യൂനമർദ്ദം ഇപ്പോൾ ശ്രീലങ്കയ്ക്ക് 220 കിലോമീറ്റർ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റർ തെക്ക്- തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു.

ഇന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ ശ്രീലങ്കയുടെ കിഴക്കൻ തീരത്തിലൂടെ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമർദം തുടർന്നുള്ള 36 മണിക്കൂറിൽ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തമിഴ്നാടിന്റെ വടക്കൻ തീരത്തേക്ക് അടുക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഈ സാഹചര്യത്തിൽ കേരളത്തിൽ മാർച്ച്‌ 7, 8 തിയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.