ഹോട്ടൽ മുറിയിൽ യുവതി മരിച്ചനിലയിൽ; കൂടെയുണ്ടായിരുന്നയാൾ ഒളിവിൽ, ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 07:59 AM  |  

Last Updated: 06th March 2022 07:59 AM  |   A+A-   |  

woman found dead

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം.

ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീൺ എന്നയാളെ കാണാനില്ല. ഇയാളാണ് മരണ വിവരം ഹോട്ടലിൽ വിളിച്ചുപറഞ്ഞത്. തമ്പാനൂർ പൊലീസ് അന്വേഷണം തുടങ്ങി.