സിനിമാ ലൊക്കേഷനുകളില്‍ പരാതി പരിഹാര സെല്‍; ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2022 06:59 AM  |  

Last Updated: 17th March 2022 07:00 AM  |   A+A-   |  

wcc

ഫയല്‍ ചിത്രം


കൊച്ചി: സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി. ഡബ്ല്യുസിസിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ 2018ലാണ് ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചത്. 

ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ കോടതിയെ നിലപാട് അറിയിച്ചിരുന്നു. ജനുവരി 31നാണ് ഹർജിയിൽ കമ്മീഷനെ ഹൈക്കോടതി കക്ഷി ചേർത്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പറയുക. 

സെന്ന ഹെഗ്ഡെയുടെ ചിത്രത്തിൽ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കാൻ തീരുമാനമെടുത്തത് ചർച്ചയായിരുന്നു. സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിക്കുക, സെറ്റുകളിൽ ലൈംഗികപീഡനം തടയാനുള്ള നിയമം നടപ്പാക്കുക എന്നിവ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളായിരുന്നു. മലയാളത്തിൽ ഒരു സിനിമാസെറ്റ് അത് ആദ്യമായി നടപ്പാക്കുന്നത്.