കൗൺസിലിങിന് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; ഓർത്തഡോക്സ് പള്ളി വികാരി പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2022 09:52 AM  |  

Last Updated: 17th March 2022 10:31 AM  |   A+A-   |  

Orthodox priest arrested

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികൻ അറസ്റ്റിൽ. പത്തനംതിട്ട കൂടലിലാണ് സംഭവം. ഓർത്തഡോക്സ് പള്ളി വികാരി പോണ്ട്സൺ ജോണാണ് പിടിയിലായത്. 

കൗൺസിലിങിന് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസ് എടുത്തത്.

ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നാണ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോട് ആയിരുന്നു വൈദികന്‍റെ അതിക്രമം.