വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം; 20കാരി കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2022 09:20 AM  |  

Last Updated: 17th March 2022 09:20 AM  |   A+A-   |  

bismi

ബിസ്മി

 

കൊല്ലം: 20 കാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചടയമം​ഗലത്താണ് സംഭവം. ഒരു വർഷം മുൻപ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്. 

വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു. ബിസ്മിയും ഭർത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം. പോരേടത്ത് ഹോട്ടൽ നടത്തുകയാണ് ആലിഫ്ഖാൻ.

പുനലൂർ ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു. ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.