ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താല്‍, ബലം പ്രയോഗിച്ച് ബാങ്ക് അടപ്പിക്കാന്‍ ശ്രമം; യുഡിഎഫ് സംഘം മാടപ്പള്ളിയിലേക്ക്

പൊലീസ് നടപടിയുണ്ടായ മാടപ്പള്ളിയില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് സംഘം ഇന്ന് സന്ദര്‍ശിക്കും
സമരക്കാര്‍ ബാങ്ക് അടപ്പിക്കാന്‍ ശ്രമിക്കുന്നു, ചങ്ങനാശേരി ടൗണ്‍/ ടിവി ദൃശ്യം
സമരക്കാര്‍ ബാങ്ക് അടപ്പിക്കാന്‍ ശ്രമിക്കുന്നു, ചങ്ങനാശേരി ടൗണ്‍/ ടിവി ദൃശ്യം


കോട്ടയം:  കെ-റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് മാടപ്പള്ളിയിലുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താല്‍ തുടരുന്നു. തുറന്ന കടകള്‍ സമരക്കാര്‍ അടപ്പിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അടപ്പിക്കാനും പ്രതിഷേധക്കാര്‍ ശ്രമിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം ചങ്ങനാശ്ശേരിയില്‍ വിന്യസിച്ചിരുന്നു. 

സമരക്കാര്‍ ചങ്ങനാശ്ശേരി ടൗണില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതിഷേധ മാര്‍ച്ച് തുടങ്ങിയത്. ഓട്ടോ- ടാക്‌സി സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചിരുന്നെങ്കിലും, ടൗണില്‍ തിരക്ക് വളരെ കുറവാണ്. സമരത്തിന് കോണ്‍ഗ്രസും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

അതിനിടെ പൊലീസ് നടപടിയുണ്ടായ മാടപ്പള്ളിയില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് സംഘം ഇന്ന് സന്ദര്‍ശിക്കും. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ച കഴിഞ്ഞ് മാടപ്പള്ളിയിലെത്തുമെന്നാണ് സൂചന. കൊടിക്കുന്നില്‍ സുരേഷ് എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com