തിരുവനന്തപുരം: 26–-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തിരിതെളിയും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. 25ന് ചലച്ചിത്ര മേള സമാപിക്കും.
തുർക്കിയിൽ ഐഎസ് ബോംബാക്രമണത്തിൽ ഇരുകാലും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന് ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം നൽകി ആദരിക്കും. സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. അബ്ദുള്ള മുഹമ്മദ് സാദ് സംവിധാനം ചെയ്‌ത ബംഗ്ലാദേശ് സിനിമ ‘രഹന മറിയം നൂർ’ ആണ് ഉദ്ഘാടന ചിത്രം. പിന്നണി ഗായിക ലതാ മങ്കേഷ്കർക്ക് ആദരാഞ്ജലി അർപ്പിച്ച് ഗായത്രി അശോകൻ ഗാനങ്ങൾ ആലപിക്കും.
എട്ടുദിവസമായി വിവിധ രാജ്യങ്ങളിൽനിന്നുള്ള 173 ചിത്രം പ്രദർശിപ്പിക്കും. കന്നട സംവിധായകൻ ഗിരീഷ് കാസറവള്ളിയാണ് ജൂറി ചെയർമാൻ. 15 തിയറ്ററിലാണ് പ്രദർശനം. പതിനായിരത്തോളം പ്രതിനിധികൾ രജിസ്റ്റർ ചെയ്‌തു. ഇതിൽ 3000 പാസ് വിദ്യാർഥികൾക്കാണ്. നിശാഗന്ധി ഒഴികെയുള്ള എല്ലാ തിയറ്ററിലും 100 ശതമാനം സീറ്റിലും റിസർവേഷൻ അനുവദിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates