'ധോണിയിലെ ജനങ്ങള്‍ക്ക് ഇനി പേടി കൂടാതെ ഉറങ്ങാം'; പുലി കുടുങ്ങി, പഞ്ചായത്ത് മെമ്പര്‍ക്ക് പരിക്ക്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2022 06:57 AM  |  

Last Updated: 18th March 2022 07:25 AM  |   A+A-   |  

leopard

ധോണിയില്‍ കൂട്ടിലായ പുലിയുടെ ദൃശ്യം

 

പാലക്കാട്: ധോണിയില്‍ ജനവാസമേഖലയില്‍ മൂന്ന് മാസത്തിലേറെ കാലമായി ജനങ്ങളെ പരിഭ്രാന്തിയില്‍ നിര്‍ത്തിയിരുന്ന പുലി കുടുങ്ങി. ലിജു ജോസഫിന്റെ വീട്ടില്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് പുലി കുടുങ്ങിയത്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പുലി കുടുങ്ങിയത്. കൂട് മാറ്റുന്നതിനിടെ പുലിയുടെ ആക്രമണത്തില്‍ പഞ്ചായത്ത് മെമ്പര്‍ക്ക് പരിക്കേറ്റു. പുലിയെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. 

മൂന്ന് മാസത്തിലേറെ കാലമായി ഭീതിയില്‍ കഴിഞ്ഞിരുന്ന ധോണിയിലെ നാട്ടുകാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുലി പിടിയിലായത്. ജനവാസമേഖലയില്‍ മൃഗങ്ങളെ കൊന്നുതിന്ന് പരിഭ്രാന്തി പരത്തി സൈ്വര്യവിഹാരം നടത്തിയിരുന്ന പുലിയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രദേശത്ത് മുന്‍പ് പലയിടത്തായി കണ്ട പുലി തന്നെയാണ് കുടുങ്ങിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അടുത്തിടെയായി 17 ഇടത്താണ് പുലിയെ കണ്ടത്.