ന്യൂനമർദ്ദം തിങ്കളാഴ്ച അസാനി ചുഴലിക്കാറ്റാകും; കേരളത്തിൽ അഞ്ചു ദിവസം മഴ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2022 07:28 AM  |  

Last Updated: 20th March 2022 07:28 AM  |   A+A-   |  

rain in kerala asani cyclone

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. 

നിലവിൽ വടക്കുദിശയിൽ സഞ്ചരിക്കുന്ന ന്യൂമർദം ഞായറാഴ്ച രാവിലെയോടെ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾക്ക് സമീപം തീവ്രന്യൂനമർദമായി, തിങ്കളാഴ്ചയോടെ അസാനി ചുഴലിക്കാറ്റായി മാറും. തുടർന്ന് വടക്കുകിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് 22-ഓടെ ബംഗ്ലാദേശ്-മ്യാൻമാർ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.