ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോകവേ അപകടം; മിനിലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2022 09:00 AM  |  

Last Updated: 20th March 2022 09:00 AM  |   A+A-   |  

kasaragod ACCIDENT

കാസര്‍കോട് നടന്ന വാഹനാപകടത്തിന്റെ ദൃശ്യം

 

കാസര്‍കോട്:  ഉദുമ പള്ളത്ത് സംസ്ഥാന പാതയില്‍ ബൈക്കില്‍ മിനിലോറിയിടിച്ച് രണ്ടുമരണം. മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബിന്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. എതിര്‍ ദിശയില്‍ നിന്ന് വന്ന മണല്‍ നിറച്ച ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രദേശത്ത് ചെറിയ ചാറ്റല്‍ മഴ പെയ്തിരുന്നു. ഇതാണോ അപകടത്തിന് കാരണമായത് എന്ന് സംശയിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും തമ്മിലുള്ള ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോകവേയാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട ബൈക്കില്‍ ഉണ്ടായിരുന്ന ഇരുവരെയും മിനിലോറി ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.