ഏഴു വയസ്സുള്ള ചെറുമകനെ പീഡിപ്പിച്ചു; 64കാരന് 73 വര്‍ഷം തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2022 05:03 PM  |  

Last Updated: 21st March 2022 05:03 PM  |   A+A-   |  

FAST TRACK COURT

പ്രതീകാത്മക ചിത്രം

 

തൊടുപുഴ:  പോക്‌സോ കേസില്‍ 64കാരന് 73വര്‍ഷം തടവ്. ഏഴു വയസ്സുള്ള ചെറുമകനെ പീഡിപ്പിച്ച കേസില്‍ ഇടുക്കി അതിവേഗ കോടതിയാണ് കടുത്ത ശിക്ഷ വിധിച്ചത്. 

2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയായി ഒടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.