'പദ്ധതി കടന്നുപോകാത്ത സ്ഥലങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കും';പിഴുതെടുത്ത കല്ലുകള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാട്ടും: ബിജെപി

സംസ്ഥാനത്ത് കെ റെയില്‍ പദ്ധതിക്ക് വേണ്ടി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതുമാറ്റുന്ന് പ്രഖ്യാപിച്ച് ബിജെപിയും
കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം
കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയില്‍ പദ്ധതിക്ക് വേണ്ടി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതുമാറ്റുന്ന് പ്രഖ്യാപിച്ച് ബിജെപിയും. പദ്ധതിക്കെതിരായ സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ പദ്ധതി കടന്നുപോകാത്ത സ്ഥലങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. 

കേരളത്തിനെ കടക്കെണിയിലാക്കുന്ന, പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതിക്കെതിരാണ് വിദഗ്ധരെല്ലാം. സമരത്തിന്റെ നേതൃത്വം ബിജെപി എറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിനൊപ്പം ചേര്‍ന്ന് സമരം ചെയ്യില്ല. സ്വന്തം നിലയില്‍ സമരം നടത്തി വിജയിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കും. അതേസമയം കെറെയിലിനെ അനുകൂലിച്ച ബിജെപി അംഗമായ മുന്‍ ഡിജിപി ജേക്കബ് തോമസിന്റെ അഭിപ്രായം സുരേന്ദ്രന്‍ തള്ളിക്കളഞ്ഞു.

ഏത് പദ്ധതി വരുമ്പോഴും എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നും കെറെയില്‍ വരുന്നത് കേരളത്തിന് ഗുണകരമാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. കെറെയില്‍ പദ്ധതി സംസ്ഥാനത്ത് എത്തിയാല്‍ ഇവിടെ തൊഴിലവസരവും വ്യവസായവും വര്‍ദ്ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയ സമയത്ത് പലരും കാര്യങ്ങള്‍ മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നാണ് കെ സുരേന്ദ്രന്റെ മറുപടി നല്‍കിയത്. കെ റെയില്‍ കേരളത്തിന് ഗുണമല്ല ദോഷമേ ഉണ്ടാക്കുവെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കായി തിരുവനന്തപുരം ജില്ലയില്‍ സ്ഥാപിച്ച മുഴുവന്‍ കല്ലുകളും ബിജെപിയുടെ നേതൃത്വത്തില്‍ എടുത്ത് മാറ്റുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു.ഫാട്ടോ എടുത്തിടാനല്ല പകരം പിഴുതെടുത്ത കല്ലുകള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാട്ടുമെന്നും രാജേഷ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com