ദുബായിലേക്ക് കടത്ത്; കൊച്ചിയില്‍ ഓയില്‍ ടാങ്കറില്‍ ഒളിപ്പിച്ച 2200 കിലോ രക്തചന്ദനം പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 09:35 PM  |  

Last Updated: 22nd March 2022 09:43 PM  |   A+A-   |  

red_sandal

പ്രതീകാത്മക ചിത്രം

 

കൊച്ചി: കൊച്ചിയില്‍ വന്‍ രക്തചന്ദന വേട്ട. ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 2200 കിലോ രക്തചന്ദനം ഡിആര്‍ഐ പിടികൂടി.

കൊച്ചി തീരത്തുവച്ചാണ് പിടികൂടിയത്. ഓയില്‍ ടാങ്കറില്‍ ഒളിപ്പിച്ച നിലയിലാണ് രക്തചന്ദനം കണ്ടെടുത്ത്. ആന്ധ്രയില്‍ നിന്ന് എത്തിച്ച രക്തചന്ദനം കപ്പല്‍മാര്‍ഗം കൊച്ചി തീരം വഴി ദുബായില്‍ എത്തിക്കാനായിരുന്നു പദ്ധതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രക്തചന്ദനം പിടികൂടിയത്‌