100 പവന്റെ പൊന്നാനയും ഒരു കോടി രൂപയും; വടക്കുംനാഥന് പ്രവാസി ഭക്തന്റെ കാണിക്ക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 08:12 AM  |  

Last Updated: 29th March 2022 08:16 AM  |   A+A-   |  

vadakkumnatha1

ചിത്രം; ഫേയ്സ്ബുക്ക്

 

തൃശ്ശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് 100 പവന്‍ തൂക്കമുള്ള സ്വര്‍ണ ആനയും ഒരുകോടി രൂപയും കാണിക്ക നൽകി ഭക്തൻ. 45 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് സ്വർണ ആന.

ആനയെ നടയിരുത്തുന്ന ചടങ്ങും പ്രതീകാത്മകമായി നടത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആന പഴയന്നൂര്‍ ശ്രീരാമനെയാണ് പ്രതീകാത്മകമായി നടയിരുത്തിയത്. 

വെള്ളയും കരിമ്പടവും വിരിച്ച് ശ്രീരാമനെ ഇരുത്തിയതിനു സമീപം സ്വര്‍ണ ആനയെയും വെക്കുകയാണ് ചെയ്തത്.  വലിയബലിക്കല്ലിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് നടയിരുത്തല്‍ ചടങ്ങ് നടന്നത്. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി നേതൃത്വം നല്‍കി.