പൊതുപണിമുടക്ക് ഇന്നും തുടരും; കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ഇന്നും തുടരും
തിരുവനന്തപുരത്ത് പണിമുടക്കിനെ തുടര്‍ന്ന് നടന്നുപോകുന്ന നാലംഗ കുടുംബം, ഫോട്ടോ: എക്‌സ്പ്രസ്‌
തിരുവനന്തപുരത്ത് പണിമുടക്കിനെ തുടര്‍ന്ന് നടന്നുപോകുന്ന നാലംഗ കുടുംബം, ഫോട്ടോ: എക്‌സ്പ്രസ്‌

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ഇന്നും തുടരും. ഇന്ന് രാത്രി 12 വരെയാണു പണിമുടക്ക്. 

സംസ്ഥാനത്ത് ഇന്ന് കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവു ഹാജിയും ജനറൽ സെക്രട്ടറി രാജു അപ്സരയും അറിയിച്ചു. അതേസമയം, പണിമുടക്കുമെന്ന് ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞ് സംസ്ഥാന സർക്കാർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. പണിമുടക്കിന്റെ ആദ്യദിനമായ ഇന്നലെ സംസ്ഥാനത്ത് അങ്ങിങ്ങ് അക്രമമുണ്ടായി. 

ബിജെപിയുടെ പോഷക സംഘടനയായ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു പണിമുടക്കുന്നത്. തൊഴിൽ കോഡ് റദ്ദാക്കുക, സ്വകാര്യവൽക്കരണവും സർക്കാർ ആസ്തി വിറ്റഴിക്കൽ പദ്ധതിയും നിർത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സർക്കാർ നിക്ഷേപം വർധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com