പാലക്കാട് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 06:55 AM  |  

Last Updated: 29th March 2022 06:55 AM  |   A+A-   |  

dead body found in churam

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പേഴുങ്കരയിൽ വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്ത് വീട്ടിൽ ഹൗസിയ(38) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6.30ഓടെയാണ് സംഭവം. 

13 വയസ്സുകാരനായ മകനും ഹൗസിയയും മാത്രമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. വൈകിട്ട് മകൻ പുറത്ത് കളിക്കാൻ പോയ സമയത്താണ് സംഭവം എന്നാണ് പൊലീസ് പറയുന്നത്. ഏഴ് മണിയോടെ സഹോദരനെത്തി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. 

അടുക്കളയിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലാണ് ഹൗസിയയെ കണ്ടെത്തിയത്.  ടൗൺ നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.  മൃതദേഹം  ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.