ദിലീപിനെ ഇന്നും ചോദ്യം ചെയ്യും; ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിക്ക് മുന്‍പില്‍

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
ദിലീപ് ചോദ്യം ചെയ്യാനായി ഹാജരാകുന്നു/എക്‌സ്പ്രസ്
ദിലീപ് ചോദ്യം ചെയ്യാനായി ഹാജരാകുന്നു/എക്‌സ്പ്രസ്


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. തിങ്കളാഴ്ച ഏഴ് മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.  

നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ തന്റെ കൈവശം ഇല്ലെന്ന മൊഴിയാണ് ദിലീപ് നൽകിയിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിൻറെ ആരോപണങ്ങൾ ദിലീപ് നിഷേധിച്ചിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി.

ക്രൈംബ്രാഞ്ചിന് അറിയേണ്ടത്‌

പ്രധാന സാക്ഷികളടക്കം 20 പേർ കൂറ് മാറിയതിൽ ദിലീപിനുള്ള പങ്കിനെ കുറിച്ചും ക്രൈംബ്രാഞ്ച് ചോദ്യം ഉന്നയിക്കുന്നു. കേസിൽ പങ്കില്ലെന്ന് ആവർത്തികുന്ന ദിലീപ് എന്താനാണ് സാക്ഷികളെ സ്വീധീനിക്കുന്നതെന്നതാണ് ചോദ്യം. ഫോണിൽ നിന്ന്  ഹാക്കർ സായ് ശങ്കറിനെ ഉപയോഗിച്ച്  മായ്ച്ച വിവരങ്ങളിൽ ചിലത് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിൽ ദിലീപ് നേരത്തെ നൽകിയ മൊഴികളിൽ നിന്ന് വിഭിന്നമായ കണ്ടെത്തലുകളാണുള്ളത്. 

വീഡിയോയിൽ പകർത്തിയാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഇന്നത്തെ ചോദ്യം ചെയ്യലിൽ ദിലീപിന് പുറമെ മറ്റാരെയെങ്കിലും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. ഇതിനിടെ വധ ഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നണ് ദിലീപിന്റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com