ഇനി പരീക്ഷാ ചൂട്; പ്ലസ് ടു പരീക്ഷയ്ക്ക് നാളെ തുടക്കം, വ്യാഴാഴ്ച മുതല്‍ എസ്എസ്എല്‍സി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 07:42 AM  |  

Last Updated: 29th March 2022 07:42 AM  |   A+A-   |  

SSLC exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍. എട്ടര ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ്. 

4.26 ലക്ഷം വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. മാര്‍ച്ച് 31നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30നും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 19 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. ഐപി പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതല്‍ 10 വരേയും. 

2962 പരീക്ഷ സെന്ററുകളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഉണ്ടാവുക. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 26 വരെയാണ് പ്ലസ് ടു പരീക്ഷ. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് മൂന്ന് മുതല്‍. 2005 പരീക്ഷ സെന്ററുകളാണ് പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.