മലപ്പുറത്ത് യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 09:34 PM  |  

Last Updated: 29th March 2022 09:34 PM  |   A+A-   |  

manikandan

മണികണ്ഠന്‍

 

മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. കക്കിടിപ്പുറം സ്‌കൂളിന് സമീപം പുത്തന്‍വീട്ടില്‍ പരേതനായ കുഞ്ഞുണ്ണി നായരുടെ മകന്‍ മണികണ്ഠന്‍ (40) ആണ് മരിച്ചത്. എറവക്കാട് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ കോണിപ്പടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ ആറോടെ ഇതേ കെട്ടിടത്തില്‍ സ്ഥാപനം നടത്തുന്ന കെട്ടിടയുടമ കട തുറക്കാനെത്തിയപ്പോഴാണ് യുവാവിനെ കണ്ടത്. കെട്ടിടത്തിന്റെ മുകളിലേക്ക് കയറുന്ന കോണിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണതാവാം എന്നാണ് നിഗമനം.

സാധാരണ ഏറെ വൈകി വീട്ടില്‍ എത്തുന്ന മണികണ്ഠന്‍ തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയിരുന്നില്ല. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം ചാലിശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.