'സുഹൃത്തിനെതിരെ കേസെടുക്കണം'; പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യ, പ്രതിഷേധവുമായി കുടുംബം പൊലീസ് സ്റ്റേഷനില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 12:36 PM  |  

Last Updated: 29th March 2022 12:36 PM  |   A+A-   |  

pocso case

കടവന്ത്ര പൊലീസ് സ്റ്റേഷന് മുന്നില്‍ വീട്ടുകാരുടെ പ്രതിഷേധം

 

കൊച്ചി: പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യയില്‍ പ്രതിഷേധവുമായി കുടുംബം. മകന്റെ മരണത്തില്‍ സുഹൃത്തിനും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ കടവന്ത്ര പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

ഇന്നലെ രാത്രിയാണ് കടവന്ത്ര സ്വദേശിയായ അജിത്ത് ആത്മഹത്യ ചെയ്തത്. ബംഗളൂരൂവില്‍ സൈക്കോളജി വിദ്യാര്‍ഥിയാണ് അജിത്ത്. പോക്‌സോ കേസ് പ്രതിയായ അജിത്ത് രണ്ടാഴ്ച മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് അജിത്ത് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

തന്റെ മരണത്തിന് കാരണം കുടുംബമല്ലെന്നും സുഹൃത്തും സുഹൃത്തിന്റെ കുടുംബവുമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് പറയുന്നു. തന്നെ വ്യാജമായി പോക്‌സോ കേസില്‍ കുടുക്കുകയായിരുന്നുവെന്നും അജിത്ത് കുറിപ്പില്‍ ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് അജിത്തിന്റെ കുടുംബം പ്രതിഷേധവുമായി കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തിയത്. സുഹൃത്തിനും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്നാണ് വീട്ടുകാരുടെ മുഖ്യ ആവശ്യം.

ഒന്നര മാസം മുന്‍പാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ അജിത്തിനെതിരെ പോക്‌സോ കേസ് ചുമത്തിയത്. രണ്ടാഴ്ച മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കേസ് കെട്ടിച്ചമച്ചതാണ് എന്നാണ് അജിത്തിന്റെ വീട്ടുകാര്‍ ആരോപിക്കുന്നത്.