വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു

വെട്ടേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി നഗരസഭാംഗം മരിച്ചു
അബ്ദുള്‍ ജലീല്‍
അബ്ദുള്‍ ജലീല്‍
Updated on
1 min read

മലപ്പുറം: വെട്ടേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി നഗരസഭാംഗം മരിച്ചു. തലാപ്പില്‍ അബ്ദുള്‍ ജലീലിനാണ് (52) വെട്ടേറ്റത്. 

വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ ജലീലിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം.

ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയില്‍ വച്ചായിരുന്നു സംഭവം. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ജലീലിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ആക്രമണത്തില്‍ തലക്കും നെറ്റിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. കാറിന്റെ പിറക് വശത്തെ ചില്ല് അക്രമികള്‍ തകര്‍ത്തു. മുസ്ലീം ലീഗ് അംഗമാണ് അബ്ദുള്‍ ജലീല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pinarayi Vijayan
A tragic suicide case in Thiruvananthapuram where a woman
Minister KM Shaji
Dr Kannan C S Warrier
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com