നഗരസഭാംഗത്തിന്റെ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍, മഞ്ചേരിയില്‍ നാളെ ഹര്‍ത്താല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 09:39 PM  |  

Last Updated: 30th March 2022 09:39 PM  |   A+A-   |  

jaleel

അബ്ദുള്‍ ജലീല്‍


 

മലപ്പുറം: മഞ്ചേരി നഗരസഭാംഗം അബ്ദുള്‍ ജലീലിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. മഞ്ചേരി സ്വദേശി അബ്ദുള്‍ മജീദ് ആണ് കസ്റ്റഡിയിലായത്. കൂട്ടുപ്രതി ഷുഹൈബിനായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേരിയില്‍ മുസ്ലിം ലീഗ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 

വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ ജലീലിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം.

ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയില്‍ വച്ചായിരുന്നു സംഭവം. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ജലീലിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ആക്രമണത്തില്‍ തലക്കും നെറ്റിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. കാറിന്റെ പിറക് വശത്തെ ചില്ല് അക്രമികള്‍ തകര്‍ത്തു. മുസ്ലീം ലീഗ് അംഗമാണ് അബ്ദുള്‍ ജലീല്‍.