കളിക്കിടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു വന്ന ആറു വയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; 77-കാരന്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2022 06:01 PM  |  

Last Updated: 31st March 2022 06:01 PM  |   A+A-   |  

Girl Raped

പ്രതീകാത്മക ചിത്രം

 

കൊല്ലം: ആറു വയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച 77-കാരന്‍ പിടിയില്‍. നിലമേല്‍ കൈതോട് സ്വദേശി ഷംസുദ്ദീൻ ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

സമീപത്തെ ഒരു പുരയിടത്തില്‍ മറ്റു കൂട്ടുകാരുമായി കളിക്കുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു വന്ന കുട്ടിയെ ഷംസുദ്ദീന്‍ അനുനയിപ്പിച്ച് സമീപത്തെ ഒരു റബ്ബന്‍ പുരയിടത്തിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് കുട്ടിയെ ക്രൂരമായി ലൈംഗിക വൈകൃതത്തിന് ഇരയാക്കി. 

അതിനുശേഷം കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു. ഈ സമയം കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. രാത്രി ഉറങ്ങുമ്പോൾ കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും പ്രതിയുടെ പേര് വിളിച്ച് കരയുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷംസുദ്ദീനെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്കെതിരേ ചടയമംഗലം പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.