ബൈക്ക് മുന്നിലിട്ട് വെട്ടിച്ചു, തൃശൂരിൽ പെട്രോൾ പമ്പിൽ സംഘർഷം; യുവാവിന് കുത്തേറ്റു
By സമകാലിക മലയാളം ഡെസ്ക് | Published: 01st May 2022 07:27 PM |
Last Updated: 01st May 2022 07:27 PM | A+A A- |

പ്രതീകാത്മക ചിത്രം
തൃശ്ശൂര്‍: കുന്ദംകുളത്ത് പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിൽ സംഘര്‍ഷം. ഒരാൾക്ക് കുത്തേറ്റു. പഴുന്നാന സ്വദേശിയായ 19കാരൻ അനസിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. അനസും മറ്റൊരു സുഹൃത്തും കൂടി പെട്രോൾ അടിക്കുന്നതിനായി എത്തിയതായിരുന്നു. പമ്പിലേക്ക് കടക്കുമ്പോൾ ബൈക്ക് മുന്നിലിട്ട് വെട്ടിച്ചത് പുറമേ നിന്ന് വന്ന രണ്ടുപേർ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് തുടക്കം. സംഘർഷത്തിനിടെയാണ് അനസിന് കുത്തേറ്റത്.
സംഭവത്തോടനുബന്ധിച്ച് ചെറുകുന്ന് സ്വദേശിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ പൂരത്തോടനുബന്ധിച്ച് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് എത്തിയത് മൂലമാണ് കൂടുതൽ സംഘർഷം ഒഴിവായത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ