പുഴയില്‍ ഒഴുക്കില്‍പ്പെട്ട ദമ്പതികളും ബന്ധുവും മുങ്ങിമരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 02nd May 2022 06:21 PM |
Last Updated: 02nd May 2022 06:21 PM | A+A A- |

പയസ്വിനി പുഴ
കാസര്‍കോട്: പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ദമ്പതികളും ബന്ധുവും മുങ്ങി മരിച്ചു. കോട്ടവയല്‍ സ്വദേശി നിതിന്‍ (31), ഭാര്യ ദീക്ഷ (23), വിദ്യാര്‍ഥിയായ മനീഷ് (16) എന്നിവരാണ് മരിച്ചത്. നിതിന്റെ സഹോദരന്റെ മകനാണ് മനീഷ്.
വൈകീട്ടോടെ കുണ്ടംകുഴിയിലാണ് സംഭവം. കര്‍ണാടക സ്വദേശികളായ പത്തുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. മനീഷിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്.
തിരച്ചിലിനൊടുവിലാണ് ദമ്പതികളുടെ മൃതദേഹം കിട്ടിയത്. ചുഴിയുള്ള പ്രദേശത്തായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സംസ്ഥാനത്ത് ഷവര്‍മ നിര്‍മ്മാണത്തിന് ഏകീകൃതമാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ