നാളെ മുതല്‍ പണിമുടക്കോ?; കെഎസ്ആര്‍ടിസി  ശമ്പള പ്രതിസന്ധിയില്‍ ഇന്ന് ചര്‍ച്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2022 08:08 AM  |  

Last Updated: 05th May 2022 08:08 AM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാന്‍ ഇന്ന് ചര്‍ച്ച. ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് വൈകീട്ട് മൂന്നുമണിയ്ക്കാണ് ചര്‍ച്ച നടത്തുന്നത്. മന്ത്രിയുടെ ചേംബറില്‍ വെച്ചാണ് ചര്‍ച്ച.

മൂന്ന് അംഗീകൃത യൂണിയനുകളെയാണ് ചർച്ചയ്ക്ക് വിളിച്ചത്. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചിരുന്നു. 

ചർച്ചയിൽ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂർത്തിയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. ഏപ്രിൽ മാസത്തെ ശമ്പളം നൽകാനായി സർക്കാരിൽ നിന്ന് 65 കോടി രൂപ മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും ധന വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ടിഡിഎഫും ബിഎംഎസും വെള്ളിയാഴ്ച സൂചനാ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രിക്കുള്ളിൽ ശമ്പളം ലഭിച്ചില്ലെങ്കിൽ പണിമുടക്കാനാണ് തീരുമാനം. കഴിഞ്ഞ മാസം സർക്കാർ അനുവദിച്ച 30 കോടി രൂപയും 45 കോടിയുടെ ഓവർഡാഫ്റ്റും ഉപയോ​ഗിച്ചാണ് 19ാം തീയതി ശമ്പളം നൽകാനായത്.

ഈ വാര്‍ത്ത കൂടി വായിക്കാം

ചെങ്ങന്നൂരില്‍ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ചു: രണ്ടു മരണം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ