നടിയെ ആക്രമിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കും; ശ്രീജിത്തിനെ മാറ്റിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 01:16 PM  |  

Last Updated: 06th May 2022 01:16 PM  |   A+A-   |  

sreejith ips police

എസ് ശ്രീജിത്ത് ഐപിഎസ്/ ഫെയ്സ്ബുക്ക്

 

കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ശ്രീജിത്തിനെ മാറ്റിയ നടപടി നടിയെ ആക്രമിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. 

സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്നും മാറ്റിയ നടപടി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

സ്ഥലംമാറ്റ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മെയ് 31 നകം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്.  അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നതിനിടെയാണ് ശ്രീജിത്തിനെ മാറ്റുന്നത്. 

എഡിജിപി ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്നും മാറ്റി ഗതാഗത കമ്മീഷണര്‍ ആയിട്ടാണ് നിയമിച്ചത്. ജയില്‍ മേധാവി ആയിരുന്ന ഷേഖ് ദര്‍വേഷ് സാഹിബിനെ ആണ് പകരം ക്രൈംബ്രാഞ്ച് മേധാവിയാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

43 ലക്ഷം തട്ടിയെടുത്തു; നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ