ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതി; മൊട്ട വർ​ഗീസ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ; ദുരൂഹം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2022 03:40 PM  |  

Last Updated: 07th May 2022 03:40 PM  |   A+A-   |  

criminal case accused found dead

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ മൊട്ട വര്‍ഗീസ് എന്ന വര്‍ഗീസാണ് മരിച്ചത്. മോഷണക്കേസുകളിലും അബ്കാരി കേസുകളിലും പ്രതിയായ ഇയാളെ പന്തളം കുന്നുകുഴിക്ക് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെയാണ് വെള്ളക്കെട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് മൊട്ട വര്‍ഗീസാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തില്‍ ക്ഷതമേറ്റ പാടുകളുണ്ട്. മൃതദേഹത്തിന് സമീപത്തു നിന്ന് മദ്യക്കുപ്പികളും കണ്ടെത്തി. കഴിഞ്ഞ ദിവസം പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് വര്‍ഗീസും നാട്ടിലെ ചിലരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം

അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ