അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2022 12:12 PM  |  

Last Updated: 07th May 2022 12:18 PM  |   A+A-   |  

josna

ജോസ്‌നയും കുഞ്ഞും/ ടെലിവിഷന്‍ ദൃശ്യം

 

കണ്ണൂര്‍: കണ്ണൂരില്‍ അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. ചൊക്ലി നെടുമ്പ്രം സ്വദേശി ജോസ്‌നയും മകന്‍ ധ്രുവുമാണ് മരിച്ചത്. 

രാവിലെ ആറുമണിയോടെയാണ് ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതും ജോസ്‌നയെയും കുഞ്ഞിനെയും കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

കുഞ്ഞിന് വളര്‍ച്ചാപ്രശ്‌നങ്ങള്‍ ഉണ്ടെന്ന തോന്നല്‍ ജോസ്‌നയ്ക്ക് ഉണ്ടായിരുന്നതായും, അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സൈക്കിളോടിച്ചതിന് ആദിവാസി ബാലന് മർദ്ദനം, തള്ളി താഴെയിട്ട് റോഡിലൂടെ വലിച്ചിഴച്ചു; കേസെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ