സൈക്കിളോടിച്ചതിന് ആദിവാസി ബാലന് മർദ്ദനം, തള്ളി താഴെയിട്ട് റോഡിലൂടെ വലിച്ചിഴച്ചു; കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2022 06:45 AM  |  

Last Updated: 07th May 2022 06:45 AM  |   A+A-   |  

Tribal boy beaten for cycling

പ്രതീകാത്മക ചിത്രം

 

ഇടുക്കി; സൈക്കിൾ ഓടിച്ചതിന് 12 കാരന് മർദനം. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവുമണ്ടായത്. പഞ്ചായത്തു റോഡിലൂടെ സൈക്കിൾ ഓടിച്ചതിനാണ് ആദിവാസി ബാലൻ മർദനത്തിന് ഇരയായത്. പരാതിയെ തുടർന്ന് സന്തോഷ് എന്ന ആൾക്കെതിരെ പൊലീസ് കേസെടുത്തു. 

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.  കോമ്പയാര്‍ ബ്ലോക്ക് നമ്പര്‍ 727-ല്‍ സന്തോഷിന്റെ മകന്‍ ശരത്താണ് ആക്രമിക്കപ്പെട്ടത്. സന്തോഷിന്റെ വീടിന് സമീപത്ത് കൂടിയുള്ള റോഡിലൂടെ ഓടിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞ് സൈക്കിളില്‍ നിന്ന് തള്ളിയിടുക‌യായിരുന്നു. കൂടാതെ കൈയ്ക്കും കാലിനും പിടിച്ച് കോണ്‍ക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നും പരാതിയിൽ പറയുന്നു.

ഇയാൾ മദ്യലഹരിയിലാണ് കുട്ടിയെ മർദ്ദിച്ചതെന്ന് സംശയമുണ്ട്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരത്തിന്റെ മൊഴിപ്രകാരം കേസെടുത്തായി നെടുങ്കണ്ടം സിഐ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ