'എല്ലാപിന്തുണയും വിജയാശംസകളും'; മഹാനടന് നന്ദിയെന്ന് ജോ ജോസഫ്
By സമകാലിക മലയാളം ഡെസ്ക് | Published: 08th May 2022 01:22 PM |
Last Updated: 08th May 2022 01:26 PM | A+A A- |

മമ്മൂട്ടിയ്‌ക്കൊപ്പം ജോ ജോസഫ്
കൊച്ചി: മമ്മൂട്ടിയെ കണ്ട് വോട്ടഭ്യര്‍ഥിച്ച് തൃക്കാക്കരയിലെ ഇടുതുമുന്നണി സ്ഥാനാര്‍ഥി ജോ ജോസഫ്. തൃക്കാക്കരയിലെ വികസനത്തിന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് മമ്മൂട്ടി ഉറപ്പുനല്‍കിയതായി സ്ഥാനാര്‍ഥി പറഞ്ഞു. മമ്മൂട്ടിയെ സന്ദര്‍ശിച്ചതിന്റെ അനുഭവം ജോ ജോസഫ് തന്റെ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.
ഇന്നലെ തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസും മമ്മൂട്ടിയെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചിരുന്നു. ഹൈബി ഈഡൻ എംപിക്കൊപ്പമാണ് കൊച്ചി എളംകുളത്തെ മമ്മൂട്ടിയുടെ വീട്ടിലെത്തി ഉമ വോട്ടുതേടിയത്.
ജോ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
മഹാനടനോടൊപ്പം...
ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. എനിക്ക് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഒരിക്കല്‍ ഒരു പുരസ്‌കാരം ഏറ്റുവാങ്ങുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വേദികള്‍ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണ്. ഒരു പാട് സന്തോഷം തോന്നി.
കുറച്ച് സമയത്തിനുള്ളില്‍ ഒരുപാട് വിഷയങ്ങള്‍, പ്രത്യേകിച്ച് തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ അദ്ദേഹവുമായി പങ്കു വയ്ക്കാന്‍ സാധിച്ചു. കൊച്ചി മേയറും CPIM ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ സ. ങ അനില്‍ കുമാറും മറ്റു സഖാക്കളും ഒപ്പം ഉണ്ടായിരുന്നു. എല്ലാ പിന്തുണയും വിജയാശംസകളും അദ്ദേഹം വാഗ്ദാനം നല്‍കി.
മഹാനടന് നന്ദി ...
ഈ വാര്‍ത്ത കൂടി വായിക്കാം
'അത് മതചിഹ്നമല്ല, റെഡ് ക്രോസ് ചിഹ്നം'; വിശ്വാസത്തെയും സഭയെയും വലിച്ചിഴയ്ക്കാനുള്ള നീക്കം അവസാനിപ്പിക്കണം; പി രാജീവ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ