ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം; ബൈക്ക് ഷോറൂമില്‍ വന്‍ തീപിടുത്തം; 32 വാഹനങ്ങള്‍ കത്തിനശിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th May 2022 07:51 AM |
Last Updated: 08th May 2022 07:51 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഉദ്ഘാടനം ചെയ്യാനിരുന്ന ബൈക്ക് ഷോറൂമിൽ തീപിടുത്തം. മുട്ടത്തറയിലെ ബൈക്ക് ഷോറൂമിന് തീപിടിച്ചാണ് 32 ബൈക്കുകള്‍ കത്തി നശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം.
ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനമായ റോയല്‍ ബൈക്ക് റെന്‍റൽ എന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിന് കാരണമായത് ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
കത്തിനശിച്ച കടയുടെ സമീപത്ത് മറ്റ് കെട്ടിടങ്ങൾ ഇല്ല. ജനാലകൾ തകർത്താണ് അഗ്നിശമന സേന തീയണച്ചത്. കത്തിനശിച്ചതിൽ ഏറെയും പുതുതലമുറ ബൈക്കുകളാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം
'ഷവർമ സാമ്പിളിൽ സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയ സാന്നിധ്യം; നടപടി'- ആരോഗ്യ മന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ