സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചതായി ഭീഷണി സന്ദേശം; രാത്രി വ്യാപക തിരച്ചില്‍; ഒരാള്‍ കസ്റ്റഡിയില്‍

സൈബര്‍ സെല്ലിന്റെ സഹായത്തോടെ അര മണിക്കൂറിനു ശേഷമാണ് ഫോണ്‍ വിളിച്ചയാളെ പൊലീസ് കണ്ടെത്തിയത്
സെക്രട്ടേറിയറ്റ്/ഫയല്‍
സെക്രട്ടേറിയറ്റ്/ഫയല്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് രാത്രി വ്യാപക തിരച്ചില്‍ നടത്തി. പൊലീസും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ വന്‍സംഘം പ്രദേശത്തു മണിക്കൂറുകളോളമാണ് തിരച്ചിലിലേര്‍പ്പെട്ടത്. സംഭവത്തില്‍ മാറനല്ലൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ രാത്രി 11നാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ സന്ദേശം എത്തിയത്. സെക്രട്ടേറിയറ്റിനു പുറത്തു ബോംബ് വച്ചിട്ടുണ്ടെന്നു മാത്രമായിരുന്നു സന്ദേശം. തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് ഡോഗ് സ്‌ക്വാഡിനെ വിളിച്ചുവരുത്തി തിരച്ചില്‍ നടത്തി.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ അര മണിക്കൂറിനു ശേഷമാണ് ഫോണ്‍ വിളിച്ചയാളെ പൊലീസ് കണ്ടെത്തിയത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്നു വാട്‌സാപ്പില്‍ സന്ദേശം കിട്ടിയെന്നും അതു പൊലീസിനെ അറിയിച്ചതാണെന്നുമാണ് ഇയാളുടെ വാദം. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com