രണ്ടു മക്കളെ കൊന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 10:23 AM  |  

Last Updated: 10th May 2022 10:36 AM  |   A+A-   |  

police

മരണം നടന്ന ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സിന്റെ ടെലിവിഷന്‍ ദൃശ്യം

 

ആലപ്പുഴ:  ആലപ്പുഴയില്‍ രണ്ടു മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി. ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം.

ഇന്ന് രാവിലെയാണ് സംഭവം. വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്‌പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. രണ്ടുമക്കളില്‍ ഇളയ കുട്ടിയായ ഒന്നര വയസുകാരി മലാലയെ
വെള്ളത്തില്‍ മുക്കിക്കൊന്ന നിലയിലാണ് കണ്ടെത്തിയത്. 

അഞ്ചുവയസുകാരന്‍ ടിപ്പു സുല്‍ത്താനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. റെനീസിന്റെ ഭാര്യയെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

ഇന്ന് രാവിലെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് റെനീസ് വീട്ടില്‍ വരുമ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യാന്‍ റെനീസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

'നടിയോട് മുൻ വൈരാ​ഗ്യമില്ല, സാമ്പത്തിക താത്പര്യങ്ങളുമില്ല'- ആരോപണങ്ങൾ നിഷേധിച്ച് കാവ്യ; വീണ്ടും ചോദ്യം ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ