കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല; അര്‍ധരാത്രി വരെ കാക്കും, നാളെ മുതല്‍ പ്രക്ഷോഭമെന്ന് സംഘടനകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 08:18 AM  |  

Last Updated: 10th May 2022 08:18 AM  |   A+A-   |  

ksrtc strike dies non

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം ഇന്നും ലഭിക്കില്ല. ഇന്ന് ശമ്പളം നൽകുമെന്ന മന്ത്രിയുടേയും മാനേജ്മെന്റിന്റേയും വാക്ക് പാലിക്കാനാവില്ലെന്നാണ് സൂചന. മുപ്പത് കോടി രൂപ തിങ്കളാഴ്ച സർക്കാർ നൽകിയിരുന്നു. എന്നാൽ എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ ഇത് തികയില്ല. 

ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കായി ബാങ്ക് വായ്പ എടുക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. ഇന്ന് അർദ്ധരാത്രി വരെ ശമ്പളത്തിനായി കാത്തിരിക്കുമെന്നും ശമ്പളം വന്നില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്നുമാണ് തൊഴിലാളി നേതാക്കൾ പറയുന്നത്.  

അതിനിടയിൽ ഒന്നേകാൽ കോടി മുടക്കി ബസ് കഴുകാൻ യന്ത്രം വാങ്ങുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.  ജീവനക്കാർക്ക് ശമ്പളം കൊടുക്കാനില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്തരം കാര്യങ്ങൾക്ക് പണം ചെലവാക്കുന്നതാണ് വിമർശനം നേരിടുന്നത്. എന്നാൽ ശമ്പളത്തിനോ നിത്യ ചെലവുകൾക്കോ മാറ്റിവച്ച തുകയല്ലെന്നാണ് കെഎസ്ആർടിസി  മാനേജ്മെന്റ് നൽകുന്ന വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കാം

ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ