ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2022 08:40 AM  |  

Last Updated: 09th May 2022 11:03 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കല്‍പ്പറ്റ: ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. വയനാട് പനമരത്താണ് സംഭവം. കോഴിക്കോട് കൊളത്തറ വാകേരില്‍ നിത ഷെറിന്‍ (22) ആണ് കൊല്ലപ്പെട്ടത്. 

നിതയുടെ പനമരത്തെ ബന്ധു വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. ഭര്‍ത്താവ് അബൂബക്കർ സിദ്ധിഖിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിന് ശേഷം സിദ്ദിഖ് തന്നെയാണ് വിവരം സഹോദരനെ വിളിച്ച് അറിയിച്ചത്. ഭാര്യയെക്കുറിച്ചുള്ള സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ വാർത്ത കൂടി വായിക്കാം

ദമ്പതികള്‍ ഷോക്കേറ്റ് മരിച്ച നിലയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ