സൗദിയിൽ മലയാളി യുവാവ് തൂങ്ങി മരിച്ചനിലയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 05:37 PM  |  

Last Updated: 10th May 2022 05:37 PM  |   A+A-   |  

sudheesh_2

സുധീഷ്

 

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിയായ കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷ് (25) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു സുധീഷ്. രണ്ടു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് മരണം. നാല് ദിവസംമുന്‍പ് നാട്ടിലെ ഒരു ബന്ധുവിനെ വിളിച്ച് ഉടന്‍ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. പൊലീസെത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കാം

തിരുവനന്തപുരത്ത് ജോലിക്കിടെ തല ലിഫ്റ്റിൽ കുടുങ്ങി; ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ