തിരുവനന്തപുരത്ത് ജോലിക്കിടെ തല ലിഫ്റ്റിൽ കുടുങ്ങി; ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 05:11 PM  |  

Last Updated: 10th May 2022 05:11 PM  |   A+A-   |  

lift accident

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. അമ്പലമുക്കിലെ എസ്കെപി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാറാണ് സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്റ്റിൽ തല കുടുങ്ങി മരിച്ചത്.

ഫയർഫോഴ്‌സ് എത്തിയാണ് സതീഷിനെ ലിഫ്റ്റിൽ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നേമം സ്വദേശിയായ സതീഷ് കുമാർ വർഷങ്ങളായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

ഈ വാർത്ത വായിക്കാം

നിപ വൈറസിനെതിരെ മുന്‍കരുതലെടുക്കണം; നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ